ലൗ ജിഹാദിന് ജീവപര്യന്തം തടവിന് നിയമം ഉടനെന്ന് ആസാം മുഖ്യമന്ത്രി
Monday, August 5, 2024 1:30 AM IST
ഗോഹട്ടി: ലൗ ജിഹാദ് കേസുകളിൽ ജീവപര്യന്തം തടവ് ലഭിക്കുന്ന നിയമം ഉടൻ കൊണ്ടുവരുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സംസ്ഥാന ബിജെപി എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ ജോലികൾ ആസാമിൽ ജനിച്ചവർക്കു മാത്രമായി പുതിയ നയം രൂപവത്കരിക്കുമെന്ന് ഹിമന്ത പറഞ്ഞു. ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള ഭൂമി കൈമാറ്റത്തിൽ പുതിയ തീരുമാനമുണ്ടാകുമെന്നും ഇത്തരം ഇടപാടുകൾ തടയാൻ സർക്കാരാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.