സരയു റോയി ജെഡി-യുവിൽ
Monday, August 5, 2024 1:30 AM IST
പാറ്റ്ന: മുൻ ജാർഖണ്ഡ് മന്ത്രി സരയു റോയി ജെഡി-യുവിൽ ചേർന്നു. ജാംഷഡ്പുർ ഈസ്റ്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സ്വതന്ത്ര എംഎൽഎയാണ് റോയി.
മുൻ ബിജെപി നേതാവായ സരയു റോയി 2019 നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പാണു പാർട്ടി വിട്ടത്. അന്നത്തെ മുഖ്യമന്ത്രി രഘുബർ ദാസിനെ പരാജയപ്പെടുത്തിയതോടെയാണ് റോയി ശ്രദ്ധേയനായത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ജാർഖണ്ഡിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണു ജെഡി-യു.
ബിഹാറിൽ ബിജെപിയും ജെഡി-യുവും സഖ്യത്തിലാണെങ്കിലും ജാർഖണ്ഡിൽ ജെഡി-യുവിനെ ഒപ്പംകൂട്ടാൻ ബിജെപി തയാറല്ലായിരുന്നു.