കർണാടകയിലെ പുത്തൂരിൽ മണ്ണിടിച്ചിൽ; ദേശീയപാത അടച്ചു
Saturday, August 3, 2024 2:04 AM IST
മംഗളൂരു: കനത്ത മഴയെത്തുടർന്ന് കർണാടകത്തിലെ പുത്തൂരിൽ മണ്ണിടിച്ചിൽ. ബന്ത്വാൾ-മൈസൂരു റോഡ് എന്നറിയപ്പെടുന്ന പുത്തൂർ ബൈപാസ് റോഡിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് ദേശീയപാത 275ൽ ഗതാഗതം നിർത്തിവച്ചു.
ഇന്നലെ പുലർച്ചെ മൂന്നു മണിയോടെയാണു മണ്ണിടിച്ചിൽ ഉണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു. ആളയാപമില്ല. സുരക്ഷാ നടപടികളുടെ ഭാഗമായി റോഡിന്റെ ഇരുവശങ്ങളിലും ബാരിക്കേഡുകൾ സ്ഥാപിച്ചതായി പോലീസ് അറിയിച്ചു.