പ്രധാൻമന്ത്രി ഫസൽ ബീമാ യോജന പദ്ധതി കർഷകരെ ഉയർത്തിയെന്ന് കേന്ദ്രമന്ത്രി
Saturday, August 3, 2024 2:04 AM IST
ന്യൂഡൽഹി: കഴിഞ്ഞ പത്തു വർഷത്തിനിടെ രാജ്യത്തു വായ്പയെടുക്കാത്ത കർഷകരുടെ എണ്ണം 27 മടങ്ങ് വർധിച്ചതായി കേന്ദ്ര കൃഷി-കർഷകക്ഷേമ മന്ത്രി ശിവ്രാജ് സിംഗ് ചൗഹാൻ.
കർഷകർക്കായി സർക്കാർ ഏർപ്പെടുത്തിയ പ്രധാൻമന്ത്രി ഫസൽ ബീമാ യോജനയുടെ പ്രത്യേക നേട്ടങ്ങളെക്കുറിച്ച് രാജ്യസഭയിൽ വിവരിക്കുകയായിരുന്നു മന്ത്രി.
ലോകത്തിലെ ഏറ്റവും വലിയ വിള ഇൻഷ്വറൻസ് പദ്ധതിയെന്ന നിലയിൽ ഈ പദ്ധതി വഴി ഇൻഷ്വർ ചെയ്ത കൃഷിയിടം ഇപ്പോൾ 5.98 കോടി ഹെക്ടറായി ഉയർന്നിട്ടുണ്ട്. മൊത്തം ഇൻഷ്വറൻസ് തുക 82,000 കോടിയിൽനിന്ന് 2,00,71,295 രൂപയായി ഉയർന്നു. കടക്കാരല്ലാത്ത ഇൻഷ്വറൻസ് അപേക്ഷകരുടെ എണ്ണം 20,000ൽനിന്ന് അഞ്ചു കോടിയായി വർധിച്ചു.