വയനാട്: രാത്രിയാത്രാ നിയന്ത്രണത്തിൽ ഇളവില്ലെന്നു കേന്ദ്രം
Friday, August 2, 2024 2:43 AM IST
ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ബന്ദിപ്പുർ കടുവാ സങ്കേതത്തിലൂടെയുള്ള ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനത്തിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി.
ദുരിതാശ്വാസ പ്രവർത്തനത്തിന് ആളുകൾക്ക് എത്തുന്നതിനും അവശ്യസാധനങ്ങൾ ഉൾപ്പെടെ കൊണ്ടുവരുന്നതിനുമടക്കം ഇളവ് അനുവദിക്കണമെന്ന ആവശ്യമാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവ് തള്ളിയത്. മൈസൂരു- സുൽത്താൻ ബത്തേരി ഹൈവേയിൽ രാത്രിയാത്രയിൽ ഇളവ് അനുവദിക്കണമെന്ന് രാജ്യസഭാംഗം ഹാരിസ് ബീരാനാണ് ആവശ്യപ്പട്ടത്.