5 ലക്ഷം പ്രഖ്യാപിച്ച് കർണാടക
Thursday, August 1, 2024 2:03 AM IST
ബംഗളൂരു: വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ച കർണാടക സ്വദേശികൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് സിദ്ധരാമയ്യ. കർണാടക സ്വദേശികളായ ആറു പേർ ദുരന്തത്തിൽ മരിച്ചെന്നാണ് റിപ്പോർട്ട്.
കർണാടകയിലെ രണ്ട് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരും എൻഡിആർഎഫ് സംഘവും കരസേനയും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. രക്ഷാപ്രവർത്തനങ്ങളുടെ ചുമതല വഹിക്കാൻ തൊഴിൽ മന്ത്രി സന്തോഷ് ലാഡ് വയനാട്ടിലേക്ക് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.