ശബരി റെയിൽ പദ്ധതി നടപ്പാക്കണം: ഡീൻ കുര്യാക്കോസ്
Thursday, August 1, 2024 2:03 AM IST
ന്യൂഡൽഹി: അങ്കമാലി- ശബരി റെയിൽപാത കേന്ദ്രസർക്കാർ നടപ്പാക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു.
രാഷ്ട്രീയപ്രേരിതമായി ഈ പദ്ധതി അവസാനിപ്പിക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാർ നീക്കത്തെ എതിർക്കുന്നെന്നും ഡീൻ പറഞ്ഞു. 26 വർഷമായി കേരളം കാത്തിരിക്കുന്ന പദ്ധതിയാണ് ശബരിൽ റെയിൽപാത.
എന്നാൽ ഈ പദ്ധതിക്കു പകരം ചെങ്ങന്നൂരിൽനിന്നു പന്പയിലേക്ക് പാത നിർമിക്കാൻ സംസ്ഥാന സർക്കാരോ പൊതുജനങ്ങളോ ആവശ്യപ്പെട്ടിട്ടില്ല. അങ്കമാലി- ശബരി പാത സാധാരണക്കാർക്ക് കൂടുതൽ ഉപകാരമുണ്ടാക്കുമെന്നും എംപി വ്യക്തമാക്കി.