മുൻ സൈനികൻ ആറു കുടുംബാംഗങ്ങളെ വെട്ടിക്കൊലപ്പെടുത്തി
Tuesday, July 23, 2024 1:36 AM IST
അംബാല: ഹരിയാനയിൽ സഹോദരങ്ങൾക്കു ഭൂമി വീതം വയ്ക്കുന്നതു സംബന്ധിച്ച തർക്കം അരുംകൊലയിൽ അവസാനിച്ചു. അമ്മയടക്കം ആറു കുടുംബാംഗങ്ങളെ മുൻ സൈനികൻ മഴുവിനു വെട്ടിക്കൊലപ്പെടുത്തി.
റതോർ ഗ്രാമത്തിലെ നരെയ്ൻഗഢിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കൊലയ്ക്കുശേഷം ആറു മൃതദേഹങ്ങളും കത്തിച്ചുകളയാൻ പ്രതി ശ്രമിച്ചതായി പോലീസ് പറഞ്ഞു.
അഞ്ചു മൃതദേഹങ്ങൾ പാതി കരിഞ്ഞ നിലയിലാണ്. പ്രതിയായ റിട്ട. സൈനികൻ ഭൂഷൺ കുമാർ ഒളിവിലാണ്. ഭൂഷൺകുമാറിന്റെ പിതാവ് ഓംപ്രകാശിന്റെ നില ഗുരുതരമാണ്.