ധനമന്ത്രി സാധാരണക്കാരുമായി ചർച്ച നടത്തിയോ?; കേന്ദ്ര ബജറ്റിൽ കോൺഗ്രസ് ചോദ്യം
Saturday, July 20, 2024 2:12 AM IST
ന്യൂഡൽഹി: കേന്ദ്ര ബജറ്റിനുമുന്പ് ധനമന്ത്രി നിർമല സീതാരാമൻ രാജ്യത്തെ സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കിയിട്ടുണ്ടോയെന്നു കോൺഗ്രസ്.
ബജറ്റിനുമുന്പ് ധനമന്ത്രി രാജ്യത്തെ വ്യവസായികൾ, ബാങ്കർമാർ, സാന്പത്തികവിദഗ്ധർ എന്നിവരടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ സാധാരണക്കാരുടെ ആവശ്യങ്ങൾ അറിയാൻ അവരെ കണ്ടിട്ടുണ്ടോയെന്നും ഇന്നലെ എഐസിസി ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിൽ എഐസിസി സമൂഹമാധ്യമ വിഭാഗം ചെയർപേഴ്സണ് സുപ്രിയ ശ്രീനേറ്റ് ചോദിച്ചു.
രാജ്യത്തു സാന്പത്തിക അസമത്വം തുടരുകയാണ്. തൊഴിലില്ലായ്മ അടക്കമുള്ള സാധാരണക്കാരന്റെ വിഷയം പരിഗണിക്കണം. രാജ്യത്തെ ചെറുകിട കർഷകരടക്കം പ്രതിസന്ധിയിലാണെന്നും അവരുടെ വിഷയങ്ങൾ ബജറ്റിൽ അഭിസംബോധന ചെയ്യണമെന്നും സുപ്രിയ ആവശ്യപ്പെട്ടു.