മാവോയിസ്റ്റ് ആക്രമണത്തിൽ രണ്ട് എസ്ടിഎഫ് ജവാന്മാർക്കു വീരമൃത്യു
Friday, July 19, 2024 1:41 AM IST
ബിജാപുർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുടെ ഐഇഡി സ്ഫോടനത്തിൽ രണ്ട് സ്പെഷൽ ടാസ്ക് ഫോഴ്സ്(എസ്ടിഎഫ്) ജവാന്മാർക്കു വീരമൃത്യു. നാലു പേർക്കു പരിക്കേറ്റു. ഭരത് സാഹു, സത്യേർ സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചത്.
ബിജാപുർ ജില്ലയിലെ താരെം മേഖലയിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. മാവോയിസ്റ്റുകൾക്കായി തെരച്ചിൽ നടത്തിയശേഷം തിരികെ പോയ ജവാന്മാരാണ് ആക്രമണത്തിനിരയായത്. പരിക്കേറ്റ ജവാന്മാരെ ഹെലികോപ്റ്ററിൽ റായ്പുരിലെത്തിച്ചു.