അതിർത്തിയിൽനിന്ന് ചൈനീസ് കൈത്തോക്കുകളും പാക് വെടിയുണ്ടകളും പിടിച്ചെടുത്തു
Friday, July 19, 2024 1:41 AM IST
ജലന്ധർ: പാക്കിസ്ഥാൻ അതിർത്തിയിൽനിന്ന് നാലു ചൈനീസ് കൈത്തോക്കുകളും 50 പാക് നിർമിത വെടിയുണ്ടകളും ബിഎസ്എഫ് പിടിച്ചെടുത്തു.
തൻ തരൺ ജില്ലയിലെ കാൽസിയാൻ ഗ്രാമത്തിലാണ് ആയുധങ്ങളും വെടിയുണ്ടകളും കണ്ടെടുത്തത്. വെടിയുണ്ടകളിൽ പിഒഫ് (പാക്കിസ്ഥാൻ ഓർഡനൻസ് ഫാക്ടറീസ്) മുദ്രയുണ്ട്.