തടിയന്റവിട നസീറിന്റെ സഹോദരൻ ഉൾപ്പെടെ രണ്ടു മലയാളികൾ അറസ്റ്റിൽ
Friday, July 19, 2024 1:41 AM IST
ചെന്നൈ: കവർച്ചയ്ക്കുള്ള നീക്കം നടത്തുന്നതിനിടെ കണ്ണൂർ സ്വദേശികൾ കോയന്പത്തൂരിൽ അറസ്റ്റിൽ. തടിയന്റവിട നസീറിന്റെ സഹോദരൻ ഷമാൽ, അബ്ദുൾ ഹാലിം എന്നിവരാണ് പിടിയിലായത്.
കോയന്പത്തൂർ കോവൈപുത്തൂരിൽനിന്നാണ് ഇവരടക്കം 12 പേർ പിടിയിലായത്. കളമശേരി ബസ് കത്തിക്കൽ കേസിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണു തടിയന്റവിട നസീർ. അബ്ദുൾ ഹാലിം നസീറിന്റെ കൂട്ടാളിയാണ്. ഇയാൾ കളമശേരി ബസ് കത്തിക്കൽ കേസിലും നിരവധി കവർച്ചക്കേസിലും പ്രതിയാണ്.