വ്യാജ അക്കൗണ്ടിൽ വ്യാജസന്ദേശം: ധ്രുവ് റാത്തിക്കെതിരേ സൈബർ കേസ്
Sunday, July 14, 2024 2:11 AM IST
മുംബൈ: ലോക്സഭാ സ്പീക്കർ ഓം ബിർലയുടെ മകൾക്കെതിരേ സമൂഹമാധ്യമമായ എക്സിൽ വ്യാജസന്ദേശം പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പ്രമുഖ യുട്യൂബർ ധ്രുവ് റാത്തിക്കെതിരേ സൈബർ പോലീസ് കേസെടുത്തു.
സ്പീക്കറുടെ മകൾക്ക് യുപിഎസ്സി പരീക്ഷയെഴുതാതെ ജോലി ലഭിച്ചു എന്നായിരുന്നു ധ്രുവിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട സന്ദേശം.
ഇത് ധ്രുവിന്റെ യഥാർഥ അക്കൗണ്ടല്ല. ഇതൊരു തമാശ അക്കൗണ്ടാണ്. ആരെയും അനുകരിക്കാനല്ലിതെന്നും എക്സ് പ്രൊഫൈലിലുണ്ട്. അതേസമയം, ബിർലയുടെ ബന്ധുവിന്റെ പരാതിയിലാണ് നടപടി. ഭാരതീയ ന്യായ് സംഹിത (ബിഎൻഎസ്) പ്രകാരം മാനഹാനി, മനഃപൂർവമുള്ള അപമാനിക്കൽ, സമാധാനനില തകരാറിലാക്കൽ എന്നിങ്ങനെയുള്ള ഐടി നിയമപ്രകാരമാണ് ധ്രുവിനെതിരേ കേസെടുത്തിട്ടുള്ളത്. വ്യാജ അക്കൗണ്ടിനെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.