കുറ്റം തെളിഞ്ഞാൽ വിവാദ ഐഎഎസ് ഓഫീസറെ പിരിച്ചുവിടും
Saturday, July 13, 2024 1:55 AM IST
ന്യൂഡൽഹി/മുംബൈ: അധികാര ദുർവിനിയോഗത്തിന്റെ പേരിൽ വിവാദനായികയായി മാറിയ പ്രബേഷണറി ഐഎഎസ് ഓഫീസർ പൂജ ഖേദ്കറിനെതിരേ കടുത്ത നടപടികളിലേക്ക് കേന്ദ്രസർക്കാർ.
കുറ്റക്കാരിയെന്ന് തെളിഞ്ഞാൽ പൂജയെ സർവീസിൽ നിന്ന് പിരിച്ചുവിടുമെന്ന് പറഞ്ഞ ഉന്നത വൃത്തങ്ങൾ ഇവർക്കെതിരേ അന്വേഷണം തുടങ്ങിയതായും വ്യക്തമാക്കി. സിവിൽ സർവീസിൽ ചേരുന്നതിനായി പൂജ ഖേദ്കർ സമർപ്പിച്ച മുഴുവൻ അപേക്ഷകളും വീണ്ടും പരിശോധിക്കാൻ കേന്ദ്രസർക്കാർ ഏകാംഗ കമ്മീഷനെ നിയമിച്ചു.
2023 ബാച്ചിലെ മഹാരാഷ്ട്ര കേഡർ പ്രബേഷണറി ഓഫീസറായ പൂജ ഖേദ്കർ പൂനയിലാണു സേവനമനുഷ്ഠിക്കുന്നത്.