മമത ഇന്നു കൂടിക്കാഴ്ച നടത്തും
Friday, July 12, 2024 2:49 AM IST
കോൽക്കത്ത: ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ, എൻസിപി നേതാവ് ശരദ് പവാർ, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്നു മുംബൈയിൽ കൂടിക്കാഴ്ച നടത്തും.
രാജ്യത്തെ രാഷ്ട്രീയ സ്ഥിതിഗതികളാണ് ചർച്ചാവിഷയം. വ്യവസായി മുകേഷ് അംബാനിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് മമത മുംബൈയിലെത്തിയത്.