മാവോയിസ്റ്റ് ആക്രമണം; മൂന്നു ജവാന്മാർക്കു പരിക്ക്
Saturday, June 15, 2024 1:19 AM IST
നാരായൺപുർ: മാവോയിസ്റ്റുകളുടെ കുഴിബോംബ് സ്ഫോടനത്തിൽ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിലെ മൂന്നു ജവാന്മാർക്കു പരിക്കേറ്റു. കുതുൽ ഗ്രാമത്തിലെ വനത്തിനു സമീപം ഇന്നലെ രാവിലെ 6.30ന് മാവോയിസ്റ്റുകൾക്കായി തെരച്ചിൽ നടത്തുന്നതിനിടെയായിരുന്നു സ്ഫോടനം.