എംഎൽസി തെരഞ്ഞെടുപ്പ്; ശിവസേനയും കോൺഗ്രസും ധാരണയിലെത്തി
Thursday, June 13, 2024 2:46 AM IST
മുംബൈ: മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ശിവസേന(ഉദ്ധവ്)യും കോൺഗ്രസും ധാരണയിലെത്തി. ശിവസേന മൂന്നു സീറ്റിലും കോൺഗ്രസ് ഒരു സീറ്റിലും മത്സരിക്കും.
ശിവസേന ഏകപക്ഷീയമായി നാലു സ്ഥാനാർഥികളെ തീരുമാനിച്ചെന്നു ചൊവ്വാഴ്ച മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പഠോളെ കുറ്റപ്പെടുത്തിയിരുന്നു. കൊങ്കൺ സീറ്റ് കോൺഗ്രസിനു നല്കാൻ ശിവസേന ഇന്നലെ സമ്മതിക്കുകയായിരുന്നു.