കേന്ദ്രമന്ത്രിക്കെതിരേ അപകീർത്തിപോസ്റ്റ്: കേസെടുത്തു
Wednesday, May 29, 2024 1:44 AM IST
രാജ്കോട്ട്: കേന്ദ്രമന്ത്രിയും ഗുജറാത്തിലെ രാജ്കോട്ടിൽനിന്നുള്ള ബിജെപി സ്ഥാനാർഥിയുമായ പുരുഷോത്തോം രൂപാലയ്ക്കെതിരേ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റ് പ്രസിദ്ധീകരിച്ച അഞ്ചുപേർക്കെതിരേ കേസെടുത്തു.
വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾവഴിയാണ് തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും പ്രതികൾ പരസ്യപ്പെടുത്തിയത്.
ബിജെപി പ്രവർത്തകന്റെ പരാതിയിലാണ് സൈബർ ക്രൈംസെൽ കണ്ടാലറിയാത്ത അഞ്ചുപേർക്കെതിരേ കേസെടുത്തത്.