സോറന്റെ ജാമ്യാപേക്ഷയിൽ ഇടപെടാൻ വിസമ്മതിച്ച് കോടതി
Thursday, May 23, 2024 2:40 AM IST
ന്യൂഡൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു.
കേസിൽ ഇഡി സമർപ്പിച്ച കുറ്റപത്രം ജാർഖണ്ഡിലെ പ്രത്യേക കോടതി പരിഗണിച്ചത് വെളിപ്പെടുത്തിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ ദീപാങ്കർ ദത്തയും സതീഷ് ചന്ദ്ര ശർമയും അടങ്ങുന്ന അവധിക്കാല ബെഞ്ച് ജാമ്യാപേക്ഷ പരിഗണിക്കാൻ വിസമ്മതിച്ചത്.
ഇതോടെ ഹർജി പിൻവലിക്കാമെന്ന് സോറനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അറിയിച്ചു. ജനുവരി 31നാണ് സോറനെ ഇഡി അറസ്റ്റ് ചെയ്തത്.