കഫേ സ്ഫോടനം: വിവിധ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
Wednesday, May 22, 2024 12:51 AM IST
ന്യൂഡൽഹി: ബംഗളൂരു രാമേശ്വരം കഫേ സ്ഫോടനക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി ഇന്നലെ വിവിധ സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി.
മാർച്ച് ഒന്നിനാണ് ബംഗളൂരുവിലെ നഗരത്തിലെ പ്രധാന കഫേയിൽ വ്യാപകമായ നാശനഷ്ടമുണ്ടാക്കിയ സ്ഫോടനമുണ്ടായത്.
സംഭവത്തിൽ നിരവധി ഉപഭോക്താക്കൾക്കും ഹോട്ടൽ ജീവനക്കാർക്കും പരിക്കേറ്റിരുന്നു. മാർച്ച് മൂന്നിന് കേസ് ഏറ്റെടുത്ത എൻഐഎ ഏപ്രിൽ 12ന് സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരൻ അദ്ബുൽ മത്തീൻ അഹമ്മദ് താഹ ഉൾപ്പെടെ രണ്ട് പ്രധാന പ്രതികളെ കോൽക്കത്തയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു.