മുൻ പഞ്ചാബ് പിസിസി അധ്യക്ഷൻ മൊഹിന്ദർ സിംഗ് കയ്പീ അകാലിദളിൽ
Tuesday, April 23, 2024 2:36 AM IST
ചണ്ഡിഗഡ്: മുൻ പഞ്ചാബ് പിസിസി അധ്യക്ഷൻ മൊഹിന്ദർ സിംഗ് കയ്പീ അകാലി ദളിൽ ചേർന്നു. ജലന്ധർ സീറ്റിൽ ഇദ്ദേഹം അകാലിദൾ സ്ഥാനാർഥിയാകും. മുൻ എംപി സന്തോഖ് ചൗധരിയുടെ ഭാര്യ കരംജിത് കൗർ ചൗധരി, എഐസിസി സെക്രട്ടറി തജീന്ദർ പാൽ സിംഗ് ബിട്ടു എന്നിവർക്കു പിന്നാലെ കയ്പീയും പാർട്ടി വിട്ടത് കോൺഗ്രസിനു കനത്ത തിരിച്ചടിയായി.
1992ലെയും 1995ലെയും കോൺഗ്രസ് സർക്കാരുകളിൽ കയ്പീ മന്ത്രിയായിരുന്നു. 2009ൽ ജലന്ധറിൽനിന്നു ലോക്സഭാംഗമായി. ഇദ്ദേഹത്തിന്റെ പിതാവ് ദർശൻ സിംഗ് കയ്പീ ജലന്ധറിൽനിന്ന് അഞ്ചു തവണ എംഎൽഎയായി.
1992ൽ ഇദ്ദേഹത്തെ ഭീകരർ വധിച്ചു. മൊഹിന്ദർ സിംഗ് കയ്പീയുടെ മകളെ വിവാഹം ചെയ്തിരിക്കുന്നത് മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ മരുമകനാണ്. ചന്നിയാണു ജലന്ധറിലെ കോൺഗ്രസ് സ്ഥാനാർഥി.