കൂച്ച്ബെഹാറിൽ വോട്ടെടുപ്പ് ദിവസം പോകരുതെന്ന് ബംഗാൾ ഗവർണർക്ക് നിർദേശം
Thursday, April 18, 2024 1:55 AM IST
കോൽക്കത്ത: വോട്ടെടുപ്പ് ദിവസം കൂച്ച്ബെഹാറിൽ പോകരുതെന്ന് ബംഗാൾ ഗവർണർ സി.വി. ആനന്ദബോസിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദേശം. 18നും 19നും കൂച്ച്ബെഹാർ സന്ദർശിക്കാനായിരുന്നു ഗവർണർ പദ്ധതിയിട്ടിരുന്നത്.
ഇതു പെരുമാറ്റച്ചട്ടലംഘനമാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. നാളെയാണ് കൂച്ച് ബെഹാറിൽ വോട്ടെടുപ്പ് നടക്കുക.