പ്രകാശ് അംബേദ്കറിന് പിന്തുണ പ്രഖ്യാപിച്ച് ഒവൈസി
Thursday, April 18, 2024 1:55 AM IST
ഛത്രപതി സംഭാജിനഗർ: വഞ്ചിത് ബഹുജൻ അഗാഡി(വിബിഎ) നേതാവ് പ്രകാശ് അംബേദ്കറിനു പിന്തുണ പ്രഖ്യാപിച്ച് എഐഎംഐഎം നേതാവ് അസദുദീൻ ഒവൈസി. മഹാരാഷ്ട്രയിലെ അകോലയിലാണ് പ്രകാശ് അംബേദ്കർ മത്സരിക്കുന്നത്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിബിഎയും എഐഎംഐഎമ്മും സഖ്യത്തിലാണു മത്സരിച്ചത്. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടായിരുന്നില്ല.
മഹാരാഷ്ട്രയിൽ ഒവൈസിയുടെ പാർട്ടിക്ക് ഒരു ലോക്സഭാംഗമുണ്ട്. 2019ൽ ഔറംഗാബാദിൽ വിജയിച്ച ഇംതിയാസ് ജലീൽ ആണ് എഐഎംഐഎം പ്രതിനിധി.