ഝലം നദിയിൽ ബോട്ട് മുങ്ങി ആറു മരണം
Wednesday, April 17, 2024 3:04 AM IST
ശ്രീനഗർ: ഝലം നദിയിൽ യാത്രാബോട്ട് മുങ്ങി രണ്ടു സ്കൂൾ കുട്ടികൾ ഉൾപ്പെടെ ആറുപേർ മരിച്ചു. ബോട്ടിലുണ്ടായിരുന്നവരിൽ ഏറെയും സ്കൂൾ കുട്ടികളായിരുന്നു. ഇന്നലെ രാവിലെ എട്ടിന് ഗന്ദബാൽ നൗഗാൽ മേഖലയിലാണു സംഭവം.
കാണാതായ മൂന്നുപേർക്കായി തെരച്ചിൽ നടത്തുകയാണ്. കനത്ത മഴയിൽ ജലനിരപ്പുയർന്ന നദിക്കു നടുവിലെ ഇരുന്പ് ദണ്ഡിൽ തട്ടി ബോട്ട് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.