സുനിത കേജരിവാൾ ഗുജറാത്തിൽ പ്രചാരണത്തിന്
Wednesday, April 17, 2024 3:04 AM IST
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഭാര്യ സുനിത കേജരിവാൾ ഗുജറാത്തിൽ എഎപി സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തും. ഭാറൂച്ച്, ഭാവ്നഗർ സീറ്റുകളിലാണ് എഎപി മത്സരിക്കുന്നത്. ജയിലിലുള്ള എഎപി നേതാക്കളായ അരവിന്ദ് കേജരിവാൾ, മനീഷ് സിസോദിയ, സത്യേന്ദർ ജയിൻ എന്നിവർ ഗുജറാത്തിൽ എഎപിയുടെ താര പ്രചാരക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.