അമിത് ഷാ മണിപ്പുരിൽ; ലക്ഷ്യം സമാധാനം: ആഭ്യന്തരമന്ത്രി
Tuesday, April 16, 2024 2:49 AM IST
ഇംഫാൽ: മണിപ്പുരിലെ വർഗീയസംഘർഷം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കുകയെന്നതാണു കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. മണിപ്പുരിനെ വിഘടിപ്പിക്കുന്ന ശക്തികളും ഒന്നിപ്പിക്കാൻ ശ്രമിക്കുന്നവരും തമ്മിലുള്ളപോരാട്ടമാണീ തെരഞ്ഞെടുപ്പ്.
വടക്കുകിഴക്കൻ സംസ്ഥാനനങ്ങളിലെ നുഴഞ്ഞുകയറ്റശ്രമം ജനവിഭാഗങ്ങൾക്കിടയിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നു പറഞ്ഞ ആഭ്യന്തരമന്ത്രി എല്ലാവിഭാഗങ്ങളെയും വിശ്വാസത്തിലെടുത്ത്, സംസ്ഥാനത്തെ കീറിമുറിക്കാതെ സമാധാനം തിരികെയെത്തിക്കാനാണു പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും വ്യക്തമാക്കി. ഹപ്ത കാങ്ജെയ്ബുംഗിൽ നടന്ന പൊതുസമ്മേളനത്തിൽ ബിജെപി സ്ഥാനാർഥിക്കുവേണ്ടി അദ്ദേഹം വോട്ടഭ്യർഥിക്കുകയും ചെയ്തു.