സ്റ്റാഫ് സെലക്‌ഷൻ കമ്മീഷൻ 3712 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സ്റ്റാഫ് സെലക്‌ഷൻ കമ്മീഷൻ 3712 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Tuesday, April 16, 2024 2:08 AM IST
ന‍്യൂ​ഡ​ൽ​ഹി: സ്റ്റാ​ഫ് സെ​ല​ക്‌​ഷ​ൻ ക​മ്മീ​ഷ​ൻ കം​പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത കം​ബൈ​ൻ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ത​ല പൊ​തു പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

3712 ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. അ​പേ​ക്ഷ​ക​ൾ https://ssc.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ൺ​ലൈ​നാ​യി മാ​ത്ര​മാ​ണ് സ്വീ​ക​രി​ക്കു​ക. മേ​യ് ഏ​ഴി​ന് രാ​ത്രി 11 വ​രെ അ​പേ‍ക്ഷ​ക​ൾ സ​മ‍ർ​പ്പി​ക്കാം. 100 രൂ​പ​യാ​ണ് അ​പേ​ക്ഷാ ഫീ​സ്. സ്ത്രീ​ക​ൾ, എ​സ്‌​സി/​എ​സ്ടി വി​ഭാ​​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​വ‍ർ, അം​​ഗ​പ​രി​മി​ത‍ർ, വി​മു​ക്ത​ഭ​​ട​ന്മാ‍ർ എ​ന്നി​വ‍രെ പ​രീ​ക്ഷാ​ഫീ​സി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

2024 ജൂ​ൺ / ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​യി​രി​ക്കും പ​രീ​ക്ഷ. കൃ​ത്യ​മാ​യ പ​രീ​ക്ഷാ തീ​യ​തി സ്റ്റാ​ഫ് സെ​ല​ക്‌​ഷ​ൻ ക​മ്മീ​ഷ​ന്‍റെ വെ​ബ്സൈ​റ്റി​ലൂ​ടെ പി​ന്നീ​ട് അ​റി​യി​ക്കും. ത​സ്തി​ക, ഒ​ഴി​വു​ക​ൾ, പ്രാ​യ​പ​രി​ധി, വി​ദ്യാ​ഭ്യാ​സ യോ​​ഗ്യ​ത, പ​രീ​ക്ഷാ​ഘ​ട​ന, അ​പേ​ക്ഷി​ക്കേ​ണ്ട രീ​തി എ​ന്നി​വ​യു​ൾ​പ്പെ​ടു​ന്ന വി​ശ​ദ​വി​വ​ര​ങ്ങ​ൾ അ​റി​യാ​നാ​യി വി​ജ്ഞാ​പ​നം പ​രി​ശോ​ധി​ക്കു​ക. www.ssckkr.kar.nic.in, https://ssc.gov.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ വി​ജ്ഞാ​പ​നം ല​ഭ്യ​മാ​ണ്. പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ൽ 080-25502520 എ​ന്ന ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.