തെലുങ്കാനയിൽ 64% പോളിംഗ്
Friday, December 1, 2023 2:20 AM IST
ഹൈദരാബാദ്: തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ 64 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 119 സീറ്റുകളിലേക്കു നടന്ന പോളിംഗ് പൊതുവേ സമാധാനപരമായിരുന്നു. അന്തിമ കണക്ക് വരുന്പോൾ പോളിംഗ് ശതമാനത്തിൽ വർധനയുണ്ടാകും.
2018ൽ 73 ശതമാനമായിരുന്നു പോളിംഗ്. ജൻഗാവ് മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്-83.34 ശതമാനം.
യാകുത്പുരയിൽ വെറും 27.87 ശതമാനമാണു പോളിംഗ്. മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു മത്സരിക്കുന്ന ഗെജ്വെൽ, കാമറെഡ്ഢി മണ്ഡലങ്ങളിൽ യഥാക്രമം 76.17%, 68.94% പോളിംഗ് രേഖപ്പെടുത്തി.