ഫാക്ടറിയിൽ തീപിടിത്തം; 24 പേർക്ക് പരിക്ക്
Thursday, November 30, 2023 1:55 AM IST
സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 24 പേർക്ക് പരിക്കേറ്റു. സച്ചിൻ ഇൻഡസ്ട്രിയൽ ഏരിയയിലെ കെമിക്കൽ ഫാക്ടറിയിൽ പുലർച്ചെ രണ്ടോടെയാണു തീപിടിത്തമുണ്ടായത്.
തീപിടിത്തെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ ഫാക്ടറിയുടെ മൂന്നു നില കെട്ടിടം പൂർണമായും നശിച്ചു. 15 അഗ്നിശമന സേനാ യൂണിറ്റുകൾ ഒന്പതു മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിലാണു തീയണച്ചത്.