അവസാനത്തെ കല്ലു നീക്കിയത് മുന്ന ഖുറേഷി, തൊഴിലാളികൾ വാരിപ്പുണർന്നു
Wednesday, November 29, 2023 2:02 AM IST
സിൽക്യാര: അപൂർവ ഭാഗ്യം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് റാറ്റ് മൈനിംഗ് സംഘത്തിലെ ഡൽഹിയിൽനിന്നുള്ള മുന്ന ഖുറേഷി. സിൽക്യാര തുരങ്കത്തിൽ അവശിഷ്ടങ്ങൾക്കിടയിലൂടെ തൊഴിലാളികൾക്കരികിലേക്ക് പാത തെളിക്കാനായി നിയുക്തമായ റാറ്റ് മൈനിംഗ് സംഘാംഗമായ മുന്നയാണ് ഏറ്റവുമൊടുവിൽ ഈ ദൗത്യം നിർവഹിക്കാൻ നിയുക്തനായത്.
അവസാനത്തെ പാറയും കുത്തിത്തുരന്നതോടെ തൊട്ടുമുന്നിൽ നിൽക്കുന്ന തൊഴിലാളികളെ കണ്ട നിമിഷം മറക്കാനാകില്ലെന്ന് മുന്ന പറഞ്ഞു.
തൊഴിലാളികളെല്ലാം ഓടിവന്ന് സന്തോഷാധിക്യത്താൽ രക്ഷാപ്രവർത്തകരെ വാരിപ്പുണർന്ന നിമിഷം ഒരിക്കലും മറക്കില്ലെന്നും രാജ്യത്തിനുവേണ്ടി ഈ രക്ഷാദൗത്യത്തിൽ പങ്കെടുക്കാനായതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.