സവർക്കറെ അപമാനിച്ചു: രാഹുലിന് വീണ്ടും നോട്ടീസ്
സവർക്കറെ അപമാനിച്ചു:  രാഹുലിന് വീണ്ടും നോട്ടീസ്
Monday, October 2, 2023 4:24 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: വി.​ഡി. സ​വ​ർ​ക്ക​ർ​ക്കെ​തി​രേ അ​പ​കീ​ർ​ത്തി പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്ക് നോ​ട്ടീ​സ​യ​ച്ച് ല​ക്നോ സെ​ഷ​ൻ​സ് കോ​ട​തി.

ക​ഴി​ഞ്ഞ​ വ​ർ​ഷം ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്കി​ടെ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ അ​ഭി​ഭാ​ഷ​ക​നാ​യ നൃ​പേ​ന്ദ്ര പാ​ണ്ഡേന​ൽ​കി​യ ക്രി​മി​ന​ൽ റി​വി​ഷ​ൻ ഹ​ർ​ജി​യി​ലാ​ണു ന​ട​പ​ടി. കേ​സ് ന​വം​ബ​ർ ഒ​ന്നി​ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.