അജയ് മാക്കൻ കോൺഗ്രസ് ട്രഷറർ
Monday, October 2, 2023 4:23 AM IST
ന്യൂഡൽഹി: മുതിർന്ന നേതാവ് അജയ് മാക്കനെ കോൺഗ്രസ് ട്രഷററായി നിയമിച്ചു. പവൻകുമാർ ബൻസാലിനു പകരമാണ് മാക്കന്റെ നിയമനം. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. രാഹുലിന്റെ വിശ്വസ്തനായ അജയ് മാക്കൻ രാജസ്ഥാന്റെ ചുമതലയിൽനിന്ന് ഒഴിഞ്ഞശേഷം പദവികളൊന്നും വഹിച്ചിരുന്നില്ല.
കോൺഗ്രസ് പ്രവർത്തകസമിതി പുനഃസംഘടനയിൽ അതൃപ്തിയുണ്ടായിരുന്ന ബൻസാൽ ഓഫീസിലെത്തിയിരുന്നില്ല. ട്രഷററാകും മുന്പ് സ്ഥിരം ക്ഷണിതാവായിരുന്ന ബൻസാലിന് അതേ സ്ഥാനമാണ് നല്കിയത്. മൂന്നു വർഷം മുന്പ് അഹമ്മദ് പട്ടേലിന്റെ നിര്യാണത്തെത്തുടർന്നായിരുന്നു പവൻകുമാർ ബൻസാലിനെ താത്കാലിക ട്രഷററായി നിയമിച്ചത്.