വഹീദ റഹ്മാന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം
സ്വന്തം ലേഖകൻ
Wednesday, September 27, 2023 5:26 AM IST
ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് നടി വഹീദ റഹ്മാനു 2021 ലെ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം. ഇന്ത്യൻ ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയാണ് ദാദാസാബേബ് ഫാൽക്കെ പുരസ്കാരം. എണ്‍പത്തിയഞ്ചുകാരിയായ വഹീദ റഹ്മാന് രാജ്യം പദ്മഭൂഷൺ, പദ്മശ്രീ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. 1938ൽ തമിഴ്നാട്ടിലെ ചെങ്കൽപേട്ടിലാണ് വഹീദ റഹ്മാൻ ജനിച്ചത്. തെലുങ്ക് ചിത്രമായ ‘രോജുലു മാരാ’യിലൂടെ 1955ൽ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു.
2021 ൽ പുറത്തിറങ്ങിയ ‘സ്കേറ്റർ ഗിരി’യാണ് അവസാനമായി അഭിനയിച്ച ചിത്രം. ‘ത്രിസന്ധ്യ’ എന്ന മലയാളചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. 971 ൽ ‘രേഷ്മ ഓർ ഷേര’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരം ലഭിച്ചു.