രാഹുലിന്റെ ട്രെയിൻ യാത്രാ ദൃശ്യങ്ങൾ വൈറൽ
Tuesday, September 26, 2023 4:23 AM IST
ബിലാസ്പുർ: ഛത്തിസ്ഗഡിലെ ബിലാസ്പുരിൽനിന്ന് റായ്പുരിലേക്ക് ട്രെയിനിൽ യാത്രചെയ്യുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
സഹയാത്രികരോട് സംസാരിച്ച് യാത്രചെയ്യുന്ന രാഹുലിനൊപ്പം ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, മുൻ കേന്ദ്രമന്ത്രി കുമാരി സെൽജ, ഛത്തീസ്ഗഡ് കോണ്‍ഗ്രസ് അധ്യക്ഷൻ ദീപക് ബൈജ് എന്നിവരും ഉണ്ടായിരുന്നു.
ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന ഛത്തിസ്ഗഡിൽ ഏകദിന സന്ദർശനത്തിന് എത്തിയതാണ് രാഹുൽ. ബിലാസ്പുരിലെത്തിയ രാഹുൽ ‘മുഖ്യമന്ത്രി ഗ്രാമീണ്‍ ആവാസ് ന്യായ് യോജന’ (എംജിഎഎൻവൈ) പദ്ധതിയുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്തു.