അതേസമയം, കലാപത്തിനിടെ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട രണ്ട് വനിതകളുടെ മൃതദേഹം വിട്ടുകിട്ടാൻ നടപടി വേണമെന്ന് കുക്കി വിഭാഗം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.
ഇംഫാലിലുള്ള ഇവരുടെ മൃതദേഹം കുടുംബങ്ങൾക്ക് വിട്ടുനൽകണമെന്നാണ് ആവശ്യം. കലാപവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന്റെ വിവരം ലഭിക്കുന്നില്ലെന്നും ഹർജിക്കാർ കോടതിയിൽ പറഞ്ഞു. എന്നാൽ സിബിഐക്ക് അങ്ങനെ വിവരം നൽകേണ്ട കാര്യമില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.