എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് അജിത് പവർ വിഭാഗം
Saturday, September 23, 2023 1:42 AM IST
മുംബൈ: മഹാരാഷ്ട്രയിൽ എൻസിപിയുടെ മുതിർന്ന നേതാവ് ശരദ് പവാറിനൊപ്പമുള്ള പത്ത് എംഎൽഎമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് അജിത് പവാർ വിഭാഗം സ്പീക്കറെ സമീപിച്ചു.
അജിത് പവാർ വിഭാഗത്തിന്റെ ചീഫ് വിപ്പ് അനിൽ ഭായിദാസ് വ്യാഴാഴ്ച സ്പീക്കർ രാഹുൽ നർവീക്കറിന് ഇതുസംബന്ധിച്ച പരാതി സമർപ്പിച്ചു. ജയന്ത് പാട്ടിൽ, ജിതേന്ദ്ര അവാദ്, രാജേഷ് തോപെ, രോഹിത് പവാർ, അനിൽ ദേശ്മുഖ്, പ്രജാക്ത് താൻപുരെ, ബാലാസാഹിബ് പാട്ടിൽ, സുനിൽ ഭുസര, സന്ദീപ് ഹിർസാഗർ, സുമൻ പാട്ടിൽ എന്നിവരെ അയോഗ്യരാക്കണമെന്നാണ് ആവശ്യം.