ജാർഖണ്ഡ് ഹൈക്കോടതി ജഡ്ജി അന്തരിച്ചു
Saturday, September 23, 2023 1:41 AM IST
റാഞ്ചി: ജാർഖണ്ഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കൈലാസ് പ്രസാദ് ദിയോ (55) അന്തരിച്ചു. ഏറെനാളായി അസുഖബാധിതനായിരുന്നു. റാഞ്ചിയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉൾപ്പെടെ പ്രമുഖർ അനുശോചിച്ചു.