സരോജ വൈദ്യനാഥൻ അന്തരിച്ചു
Friday, September 22, 2023 4:22 AM IST
ന്യൂഡൽഹി: പ്രശസ്ത ഭരതനാട്യം നർത്തകി സരോജ വൈദ്യനാഥൻ(86) അന്തരിച്ചു. കാൻസർ ബാധിതയായിരുന്നു സരോജയുടെ അന്ത്യം ഡൽഹിയിലെ വസതിയിലായിരുന്നു.
സംസ്കാരം ഇന്നു രണ്ടിന് ലോധി ശ്മശാനത്തിൽ. 2002ൽ പദ്മശ്രീയും 2013ൽ പദ്മഭൂഷണും നല്കി സരോജയെ രാജ്യം ആദരിച്ചു. 1937 സെപ്റ്റംബർ 19നു കർണാടകയിലെ ബെല്ലാരിയിലാണു സരോജ ജനിച്ചത്. സരോജ രണ്ടായിരത്തിലേറെ നൃത്തസംവിധാനം നിർവഹിച്ചിട്ടുണ്ട്.