മുൻ ബിജെപി എംപി ബോധ് സിംഗ് ഭഗത് കോൺഗ്രസിൽ
Thursday, September 21, 2023 1:26 AM IST
ഭോപ്പാൽ: മധ്യപ്രദേശിലെ മുൻ ബിജെപി എംപി ബോധ് സിംഗ് ഭഗത് കോൺഗ്രസിൽ ചേർന്നു. ബാലാഘട്ട് മണ്ഡലത്തിൽനിന്ന് 2014ലാണ് ഭഗത് വിജയിച്ചത്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കമൽ നാഥിന്റെ സാന്നിധ്യത്തിലാണ് ഭഗത് കോൺഗ്രസ് അംഗത്വമെടുത്തത്.