ദുർഗ്-പുരി എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം
Saturday, June 10, 2023 12:14 AM IST
ഭുവനേശ്വർ: ഒഡീഷയിലെ നുവാപാഡ ജില്ലയിൽ ദുർഗ്-പുരി എക്സ്പ്രസ് ട്രെയിനിന്റെ ബി3 എസി കോച്ചിൽ തീ കണ്ടെത്തിയതു പരിഭ്രാന്തി പരത്തി.
ട്രെയിൻ ഖരിയാർ സ്റ്റേഷനിലെത്തിയശേഷം എസി കോച്ചിലെ ബ്രേക്ക് പാഡിലാണു തീ കണ്ടെത്തിയത്. ഇതു ശ്രദ്ധയിൽപ്പെട്ടയുടൻ യാത്രക്കാരിൽ ചിലർ കോച്ചിൽനിന്ന് ഇറങ്ങിയോടി. തീ അണച്ച് ഒരുമണിക്കൂറിനുശേഷം ട്രെയിൻ യാത്ര തുടർന്നതായി ഈസ്റ്റ് കോസ്റ്റ് റെയിൽവേ അറിയിച്ചു. ഒഡീഷയിലെ ബഹനാഗ ബസാർ സ്റ്റേഷനുസമീപം മൂന്നു ട്രെയിനുകൾ കൂട്ടിയിടിച്ച് 288 പേർ മരിച്ചത് ജൂൺ രണ്ടിനായിരുന്നു.