കുഴൽക്കിണറിൽ വീണ കുട്ടിയെ രക്ഷിക്കാനായില്ല
Friday, June 9, 2023 1:05 AM IST
സെഹോർ: മധ്യപ്രദേശിലെ സെഹോർ ജില്ലയിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരിയെ 52 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. പുറത്തെടുക്കുന്പോൾതന്നെ കുട്ടി മരിച്ചനിലയിലായിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു കുട്ടി മുംഗാവലി ഗ്രാമത്തിലെ മുന്നൂറടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണു കുട്ടിയെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. കരസേന, എൻഡിആർഎഫ്, എസ്ഡിഇആർഎഫ് എന്നിവയും ഗുജറാത്തിൽനിന്നുള്ള റോബോട്ടിക് വിദഗ്ധരും രക്ഷാപ്രവർത്തനത്തിനെത്തിയിരുന്നു.നാൽപ്പത് അടി താഴ്ചയിലേക്കാണ് സൃഷ്ടി എന്നു പേരായ കുട്ടി വീണത്.