കാനഡയിൽ ഇന്ദിരാഗാന്ധിവധം ആഘോഷിച്ച് പ്രകടനം, പ്രതിഷേധവുമായി ഇന്ത്യ
Friday, June 9, 2023 1:05 AM IST
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധം ആഘോഷിച്ച് കനേഡിയൻ നഗരമായ ബ്രാംപ്ടണിൽ പ്രകടനം. ജൂൺ നാലിനാണ് അഞ്ചു കിലോമീറ്റർ നീളത്തിൽ പരേഡ് അരങ്ങേറിയത്. വിഷയത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കാനഡയെ പ്രതിഷേധം അറിയിച്ചു.
വിഘടനവാദികൾക്കും തീവ്രവാദികൾക്കും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവർക്കും ഇത്രയ്ക്കു സ്വാതന്ത്ര്യവും അവസരവും നല്കുന്നതിനു പിന്നിൽ മറ്റെന്തോ വിഷയമുണ്ടെന്നു താൻ കരുതുന്നുവെന്നും വാർത്താസമ്മേളനത്തിൽ ജയശങ്കർ പറഞ്ഞു.