ആധാർ നന്പറും പാൻകാർഡും 30 വരെ ബന്ധിപ്പിക്കാം
Thursday, June 8, 2023 3:21 AM IST
ന്യൂഡൽഹി: ആധാർ കാർഡ് പാൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഈ മാസം 30 വരെ നീട്ടി. പാൻ കാർഡുമായി ആധാർ ലിങ്ക് ചെയ്യാത്ത നികുതിദായകർ 30നുള്ളിൽ ലിങ്ക് ചെയ്യണമെന്നാണ് അറിയിപ്പ്. അല്ലാത്തപക്ഷം പാൻകാർഡ് പ്രവർത്തനരഹിതമാകും.
മാർച്ച് 31നുള്ളിൽ പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യണമെന്നായിരുന്നു മുന്പ് ലഭിച്ച നിർദേശം. എന്നാൽ, പിന്നീടത് 1000 രൂപ പിഴയോടുകൂടി മൂന്നു മാസത്തേക്കു നീട്ടുകയായിരുന്നു. ഇപ്പോഴും 1000 രൂപ പിഴ ബാധകമാണ്.