മണിപ്പുരിലേതു സ്ഫോടനാത്മക അന്തരീക്ഷം: വീരപ്പ മൊയ്ലി
Friday, June 2, 2023 1:07 AM IST
ന്യൂഡൽഹി: മണിപ്പുരിലേതു സ്ഫോടനാത്മക അന്തരീക്ഷമാണെന്നു മുതിർന്ന കോൺഗ്രസ് നേതാവ് എം.വീരപ്പ മൊയ്ലി. സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാരിന്റെയും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും നിലപാടുകളാണ് കാരണം.
മണിപ്പു രിൽ സംഘർഷം ആളിക്കത്തുന്പോൾ കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും പ്രാധാന്യം നൽകിയത്.
സംസ്ഥാനത്തിന്റെ ഐക്യത്തിനുതന്നെ ഭീഷണി സൃഷ്ടിക്കുന്ന സ്ഥിതിയാണുള്ളത്. കേന്ദ്ര ആഭ്യന്തരമന്ത്രി നടത്തിയ സന്ദർശനം സന്പൂർണപരാജയമാണ്. അടിസ്ഥാനപ്രശ്നങ്ങൾ മനസിലാക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുവെന്നും വീരപ്പമൊയ്ലി ആരോപിച്ചു.