തീർഥാടക സംഘത്തിന്റെ ബസ് മറിഞ്ഞ് 10 മരണം; 57 പേർക്കു പരിക്ക്
Wednesday, May 31, 2023 1:30 AM IST
ജമ്മു: വൈഷ്ണോദേവീ തീർഥാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 10 പേർ മരിച്ചു. 57 പേർക്കു പരിക്കേറ്റു. ജമ്മു-ശ്രീനഗർ ദേശീയപാതയിൽ ഝജ്ജർ കോട്ലി മേഖലയിലാണ് അപകടമുണ്ടായത്. അമൃത്സറിൽനിന്നു കത്രയിലേക്കു പോകവേയാണു ബസ് അപകടത്തിൽപ്പെട്ടത്.
പാലത്തിൽനിന്നു നിയന്ത്രണം നഷ്ടപ്പെട്ട ബസ് കൈവരികൾ തകർത്തുകൊണ്ടു താഴേക്കു മറിയുകയായിരുന്നു. യാത്രക്കാർ എല്ലാവരും ബിഹാർ സ്വദേശികളാണ്. സിആർപിഎഫും പോലീസും അപകടം നടന്നസ്ഥലത്തേക്ക് ഉടൻതന്നെയെത്തി രക്ഷാ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.