ബംഗാളിലെ ഏക കോൺഗ്രസ് എംഎൽഎ തൃണമൂലിൽ
Tuesday, May 30, 2023 1:43 AM IST
കോൽക്കത്ത: ബംഗാളിലെ ഏക കോൺഗ്രസ് എംഎൽഎ ബൈരൺ ബിശ്വാസ് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. മൂർഷിദാബാദ് ജില്ലയിലെ സാഗർദിഗി മണ്ഡലത്തിൽനിന്നാണ് ബിശ്വാസ് തെരഞ്ഞെടുക്കപ്പെട്ടത്.
മൂന്നു മാസം മുന്പു നടന്ന ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയാണ് ബിശ്വാസ് വിജയിച്ചത്. ഇതോടെയായിരുന്നു നിയമസഭയിൽ കോൺഗ്രസിനു പ്രാതിനിധ്യമായത്.
20 21ലെ തെരഞ്ഞെടുപ്പിൽ ഇടതു പാർട്ടികളുമായി സഖ്യത്തിൽ മത്സരിച്ച കോൺഗ്രസിന് ഒറ്റ സീറ്റിലും വിജയിക്കാനായില്ല. ഇടതുപാർട്ടികൾക്കും സീറ്റൊന്നും ലഭിച്ചില്ല.