ജസ്റ്റീസ് അഗസ്റ്റിൻ ജോർജ് മസിഹിന്റെ സത്യപ്രതിജ്ഞ 30ന്
Sunday, May 28, 2023 3:00 AM IST
ജയ്പുർ: രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിതനായ ജസ്റ്റീസ് അഗസ്റ്റിൻ ജോർജ് മസിഹിന്റെ സത്യപ്രതിജ്ഞ 30നു നടത്തും.
രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ കൽരാജ് മിശ്ര സത്യവാചകം ചൊല്ലിക്കൊടുക്കും. പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിലെ സീനിയർ ജഡ്ജിയാണു ജസ്റ്റീസ് അഗസ്റ്റിൻ ജോർജ് മസിഹ്. 2008ലാണ് ഇദ്ദേഹം ഹൈക്കോടതി ജഡ്ജിയായത്. 1963 മാർച്ച് 12നു പഞ്ചാബിലെ റോപോറിലാണു ജസ്റ്റീസ് അഗസ്റ്റിൻ ജോർജ് ജനിച്ചത്.