രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ഹർജി തള്ളി
Saturday, May 27, 2023 1:28 AM IST
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതിതന്നെ ഉദ്ഘാടനം ചെയ്യണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റീസുമാരായ ജെ.കെ. മഹേശ്വരി, പി.എസ്. നരസിംഹ എന്നിവരുൾപ്പെട്ട അവധിക്കാല ബെഞ്ചാണു പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നതിനെതിരേ നൽകിയ ഹർജി തള്ളിയത്.
മന്ദിരത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപദി മുർമുവിനെക്കൊണ്ട് നടത്തിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ സി.ആർ. ജയസുകിൻ സമർപ്പിച്ച ഹർജി പരിഗണിക്കാനാകില്ലെന്നു കോടതി വ്യക്തമാക്കി.