2000 രൂപ നോട്ടുകൾ മാറ്റാനെത്തിയ മാവോയിസ്റ്റുകൾ പിടിയിൽ
Saturday, May 27, 2023 1:05 AM IST
ബിജാപുർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് കമാൻഡറുടെ ആറു ലക്ഷം രൂപയുടെ 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനെത്തിയ രണ്ടു പേർ പിടിയിലായി. ബസഗുഡ സ്വദേശികളായ ഗജേന്ദ്ര മദ്വി, ലക്ഷ്മൺ കുൻജാം എന്നിവരാണു പിടിയിലായത്.
ഇവരെ റിസർവ് ഗാർഡും ലോക്കൽ പോലീസും മഹാദേവ് ഘട്ടിലെ ചെക് പോസ്റ്റിൽവച്ചാണു പിടികൂടിയത്. 2000 രൂപ നോട്ടിന്റെ മൂന്നു കെട്ടുകൾ, വിവിധ ബാങ്കുകളുടെ 11 പാസ്ബുക്കുകൾ, ലഘുലേഖ എന്നിവ പിടിച്ചെടുത്തതായി ബിജാപുർ എസ്പി ആഞ്ജനേയ വാർഷണേയി പറഞ്ഞു.