മന്ത്രി സെന്തിൽ ബാലാജിയെ ലക്ഷ്യമിട്ട് ഐടി റെയ്ഡ്
Saturday, May 27, 2023 1:05 AM IST
ചെന്നൈ: തമിഴ്നാട് വൈദ്യുതിമന്ത്രി വി.സെന്തിൽ ബാലാജിയെ ലക്ഷ്യമിട്ട് ആദായനികുതി വകുപ്പിന്റെ പരിശോധന. സഹോദരൻ ഉൾപ്പെടെ ബാലാജിയുടെ ഏതാനും ബന്ധുക്കളുടെ കരുർ, ഈറോഡ്, കോയന്പത്തൂർ തുടങ്ങിയയിടങ്ങളിലെ കേന്ദ്രങ്ങളിലായിരുന്നു പരിശോധന.
കരുരിൽ ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരെ ജനക്കൂട്ടം വളഞ്ഞ് മർദ്ദിച്ചതായി പരാതിയുണ്ട്. ഏതാനും ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സതേടി. ഐടി വകുപ്പിനെ ഉപയോഗിച്ച് കേന്ദ്രസർക്കാർ പ്രതിപക്ഷകക്ഷികൾക്കെതിരേ പ്രതികാരം തീർക്കുകയാണെന്ന് ഐടി റെയ്ഡിനോട് ഡിഎംകെ നേതൃത്വം പ്രതികരിച്ചു.